
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിന് അനുമതി. രണ്ടുമുതൽ പതിനെട്ടുവയസ്സുവരെയുള്ള കുട്ടികൾക്ക് നൽകാനുള്ള കോവാക്‌സിനാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്.
മൂന്നുവട്ട ക്ലിനിക്കൽ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അടിയന്തര ആവശ്യത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നുമുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ സാധിക്കുമെന്ന് കേന്ദ്രം പിന്നീട് വ്യക്തമാക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് സ്‌കൂളുകൾ തുറക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികൾക്കുള്ള വാക്‌സിൻ അനുമതി നൽകാൻ നടപടികൾ വേഗത്തിലാക്കിയത്.