ട്രെയിനിന്റെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്നു; കോട്ടയം മൂലേടത്ത് പത്തുവയസ്സുകാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം ∙ ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസ്സുകാരൻ ട്രെയിനിൽനിന്നു വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണു മരിച്ചത്.

കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയി മടങ്ങുകയായിരുന്നു കുടുംബം.

ശുചിമുറിയിൽ പോകാനെഴുന്നേറ്റ ഇഷാന് വാതിൽ മാറിപ്പോയതാണെന്നാണു കരുതുന്നത്.

വേഗം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.