
സ്വന്തം ലേഖിക
മൂലമറ്റം: വീട്ടിലെത്താൻ വൈകിയ ഭർത്താവിനെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു.
ഭാര്യയുടെ മരണ വിവരം അറിയിക്കാന്‍ ഭര്‍ത്താവിനെ അന്വേഷിച്ചവര്‍ കണ്ടത് തുങ്ങിമരിച്ച ഭര്‍ത്താവിനെയും. രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്ക് അപകടത്തില്‍ മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍ത്താവ് ചിദംബരത്തിനെ (75) സ്വന്തം പ്രസിനു സമീപം കിണറിലെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ വൈകിട്ട് ഏഴരയോടെ മൂലമറ്റം ടൗണിനു സമീപമാണ് സംഭവം. നേരം വൈകീട്ടും ഭര്‍ത്താവ് വീട്ടിലെത്താതായപ്പോള്‍ അന്വേഷിച്ചിറങ്ങിയ സുജാതയെ ടൗണില്‍ വച്ച് ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന ചേറാടി സ്വദേശി ദിലുവിനും തലയ്ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് സുജാതയുടെ മരണവിവരം അറിയിക്കാന്‍ നാട്ടുകാര്‍ ചിദംബരത്തിനെ അന്വേഷിക്കുന്നതിനിടെ രാത്രി 10 മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മക്കള്‍: കല, പരേതനായ രതീഷ്. മരുമകന്: രഘു.