സ്വന്തം ലേഖിക
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ മരം മുറിച്ചു കടത്താന്‍ ശ്രമം തടഞ്ഞ് എസ്‌എഫ് ഐ പ്രവര്‍ത്തകര്‍.
കോളേജ് ലൈബ്രറിക്ക് സമീപത്തുണ്ടായിരുന്ന മരമാണ് മുറിച്ച് മാറ്റിയത്. അനുമതി ഇല്ലാതെയാണ് മരം കടത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളില്ലാത്ത നേരത്ത് ഇത്തരത്തില്‍ മരം കടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് മരം മുറിച്ചതെന്നും കോളേജ് അധികൃതരുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഒരു വിഭാഗം അധ്യാപകര്‍ക്കും സമാനമായ അഭിപ്രായമുണ്ട്.
ക്യാമ്പസിനകത്തെ മരം മുറിക്കുന്നതിന് അനുമതി വാങ്ങുകയും ടെന്‍ഡര്‍ നടപടികളടക്കം പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. മുറിച്ച മരം പുറത്തേക്ക് കൊണ്ടുപോകുന്നതിന് ലേലനടപടികളും പൂര്‍ത്തിയാക്കണം. ഇതൊന്നും മഹാരാജാസില്‍ ഉണ്ടായിട്ടല്ല.
കാക്കനാട് സ്വദേശിക്കാണ് മരം വില്പന നടത്തിയതെന്നാണ് വിവരം. എന്നാല്‍ മരം മുറിച്ചു മാറ്റാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ആരാണ് മരം കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നുമാണ് പ്രിന്‍സിപ്പാളിന്റെ പ്രതികരണം. എന്താണുണ്ടായതെന്ന് പരിശോധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.