കഞ്ചാവ് മൂത്ത പതിനെട്ടുകാരൻ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന 19 വാഹനങ്ങൾ തല്ലിത്തകർത്തു; വീട്ടുകാരോട് പിണങ്ങി ഇറങ്ങിയ യുവാവ് മയക്ക് മരുന്ന് ഉപയോഗിച്ച ശേഷം കാറുകൾ തകർത്ത് മോഷണം നടത്തുകയായിരുന്നു; റെയിൽവേ പൊലീസിനെ ഞെട്ടിച്ച സംഭവം തിരുവനന്തപുരത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീട്ടുകാരോടുള്ള പിണക്കം മൂലം വീട് വിട്ടിറങ്ങിയ പതിനെട്ടുകാരൻ കഞ്ചാവ് മൂത്ത് തല്ലിത്തകർത്തത് 19 വാഹനങ്ങൾ.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ 18കാരനെ പൊലീസ് പിടികൂടി.
പൂജപ്പുര സ്വദേശി എബ്രഹാമിനെയാണ് പൊലീസ് പിടികൂടിയത്. തല്ലിതകര്‍ത്ത കാറുകളില്‍ നിന്ന് നിന്ന് സ്റ്റീരിയോ, കൂളിങ് ഗ്ലാസ്, പെന്‍ഡ്രൈവ് തുടങ്ങിയവ ഇയാള്‍ മോഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്കുമരുന്ന് ലഹരിയിലാണ് ഇയാള്‍ വാഹനങ്ങള്‍ തകര്‍ത്തതെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തമ്പാനൂര്‍ റയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന റയില്‍വേ ജീവനക്കാരുടേതടക്കമുള്ള വാഹനങ്ങളാണ് തകർത്തത്. 19 വാഹനങ്ങളുടെ ഗ്ലാസാണ് തകര്‍ത്തത്. ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

റയില്‍വെ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാച്ചുമതല റയില്‍വേയ്ക്കാണ്. അര്‍ധരാത്രിയില്‍ ഇത്രയും വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയത് ആരും അറിഞ്ഞില്ലെന്നത് റെയില്‍വേ പൊലീസിനെ ഞെട്ടിച്ചു.

സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എബ്രഹാമിനെ പിടികൂടിയത്. പതിനെട്ടുകാരനായ ഇയാള്‍ ലഹരി ഉപയോഗിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

വീട്ടില്‍ വഴക്കിട്ടിറങ്ങിയാണ് എബ്രഹാം റയില്‍വെ സ്റ്റേഷനിലെത്തിയത്. ആര്‍പിഎഫ് ഷാഡോ ടീമാണ് ഇയാളെ പിടികൂടിയത്. രാവിലെ നാലരയോടുകൂടി യാത്രക്കാരിലൊരാള്‍ കാറെടുക്കാന്‍ എത്തിയപ്പോഴാണ് വാഹനങ്ങള്‍ തല്ലിതകര്‍ത്ത നിലയില്‍ കണ്ടെത്തിയത്..

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വാഹനങ്ങള്‍ തകര്‍ത്തത് ശ്രദ്ധയില്‍പെട്ടത്. 19 വാഹനങ്ങളുടെയും ചില്ലുകള്‍ തകര്‍ത്ത നിലയിലായിരുന്നു. കല്ലുപയോഗിച്ചാണ് വാഹനങ്ങള്‍ തകര്‍ത്തത്.

തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷന് മുന്നിലായുള്ള പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. മിക്ക കാറുകളുടേയും വിന്‍ഡോ ഗ്ലാസുകളാണ് തകര്‍ത്തിരിക്കുന്നത്. പാര്‍ക്കിങ് ഏരിയയില്‍ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്.

എന്നാല്‍ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പരിസരത്ത് നിന്ന് അല്‍പനേരം മാറിനിന്നിരുന്നു. ഈ സമയത്താണ് ആക്രമണം നടന്നത്. കാറുടമകള്‍ പരാതി നല്കിയിട്ടുണ്ട്.