play-sharp-fill
ശബരിമല പ്രക്ഷോഭം;വാഹനങ്ങൾ നശിപ്പിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

ശബരിമല പ്രക്ഷോഭം;വാഹനങ്ങൾ നശിപ്പിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങൾ നശിപ്പിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. ശബരിമലയിലെ സംഘർഷങ്ങളുടെ ചിത്രങ്ങളിൽനിന്ന് കുറ്റക്കാരായ പോലീസുകാർ ആരെന്ന് വ്യക്തമാണ്. ഇവർക്കെതിരെ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചെന്നും കോടതി ചോദിച്ചു. പോലീസുകാർ ശബരിമലയിൽ വാഹനങ്ങൾ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി. പോലീസിന്റെ നടപടി പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ പോലീസുകാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും എന്ത് നടപടിയാണ് ഇവർക്കെതിരെ സ്വീകരിച്ചതെന്നും കോടതിയിൽ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പോലീസുകാർക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.