video
play-sharp-fill

മോൻസൺ കേസിലെ വിവാദ പൊലിസ് ഓഫീസർ ഐ.ജി ലക്ഷ്മണയടക്കം 16 പേർക്ക് പ്രമോഷൻ നല്കാൻ ശുപാർശ

മോൻസൺ കേസിലെ വിവാദ പൊലിസ് ഓഫീസർ ഐ.ജി ലക്ഷ്മണയടക്കം 16 പേർക്ക് പ്രമോഷൻ നല്കാൻ ശുപാർശ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുരാവസ്തുത്തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണവിധേയനായ ട്രാഫിക് ഐ.ജി. ജി.ലക്ഷ്മണയ്ക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ ശിപാര്‍ശ.

ലക്ഷ്മണ ഉള്‍പ്പെടെ രണ്ട് ഐ.ജിമാരെ എ.ഡി.ജി.പിമാരാക്കിയും നാല് ഡി.ഐ.ജിമാരെ ഐ.ജിമാരാക്കിയും 16 ഐ.പി.എസുകാര്‍ക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശയാണു പോലീസ് ആസ്ഥാനത്തുനിന്നു സര്‍ക്കാരിന് അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷ്മണയ്ക്കു പുറമേ തിരുവനന്തപുരം കമ്മിഷണര്‍ ഐ.ജി: ബല്‍റാംകുമാര്‍ ഉപാധ്യായയും എ.ഡി.ജി.പി. പദവിയിലേക്കു ശിപാര്‍ശ ചെയ്യപ്പെട്ടു. ശിപാര്‍ശയില്‍ സ്‌ക്രീനിങ് കമ്മിറ്റി ഉടന്‍ തീരുമാനമെടുക്കും.

മോന്‍സന്‍ വിവാദത്തിലുള്‍പ്പെട്ട ലക്ഷ്മണയുടെ കാര്യത്തില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സ്ഥാനക്കയറ്റം.

ഡി.ഐ.ജിമാരായ പി. പ്രകാശ് (എ.പി. ബറ്റാലിയന്‍), കെ. സേതുരാമന്‍ (കണ്ണൂര്‍ ഡി.ഐ.ജി), അനൂപ് കുരുവിള ജോണ്‍ (തീവ്രവാദവിരുദ്ധസേനാ മേധാവി), എ.വി. ജോര്‍ജ് (കോഴിക്കോട് കമ്മിഷണര്‍) എന്നിവര്‍ക്കാണ് ഐ.ജി. പദവി ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ 2004 ബാച്ചുകാരാണ്. ജനുവരിയില്‍ വരുന്ന ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് പുതിയ നിയമനം നല്‍കും.

2008 ബാച്ച്‌ എസ്.പിമാരായ രാഹുല്‍ ആര്‍. നായര്‍ (ദേശീയ മനുഷ്യാവകാശ കമ്മിഷന്‍), പി. വിമലാധ്യായ (സി.ബി.ഐ), ആര്‍. നിശാന്തിനി (പത്തനംതിട്ട ജില്ലാ പോലീസ് മേധാവി), എസ്. സതീഷ് ബിനോ, എസ്. അജിതാബീഗം (ഇരുവരും അസി. ഡയറക്ടര്‍, പോലീസ് അക്കാഡമി െഹെദരാബാദ്) എന്നിവര്‍ക്കു ഡി.ഐ.ജി. റാങ്ക് ലഭിക്കും.