രാഹുൽ ഈശ്വർ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; മീറ്റൂ ആരോപണവുമായി കലാകാരിയായ യുവതി
സ്വന്തം ലേഖകൻ
കൊച്ചി: രാഹുൽ ഈശ്വറിനെതിരെ മീറ്റൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആർട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുൽ ഈശ്വർ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയിൽ സോഫ്റ്റ് പോൺ വീഡിയോ പ്രദർശിപ്പിച്ച രാഹുൽ കിടപ്പറയിൽ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാൾ പലതവണ ഇത് ആവർത്തിച്ചുവെന്നും അവർ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിന്റെ
സ്‌ക്രീൻഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുൻപ് സൂര്യ ടിവി സംപ്രേഷണം ചെയ്ത മലയാളി ഹൗസ് എന്ന പ്രോഗ്രാമിൽ രാഹുൽ ഈശ്വർ പെൺകുട്ടികളുമായി കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയായിരിക്കെ 2003-2004 കാലഘട്ടത്തിലാണ് സംഭവം. സുഹൃത്തായിരുന്ന രാഹുൽ ഈശ്വർ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിൽ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാൾ ക്ഷണിച്ചത്. എന്നാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ടിവിയിൽ അയാൾ സോഫ്റ്റ് പോൺ സിനിമ പ്രദർശിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാകുകയായിരുന്നു താൻ. പിന്നീട് അയാൾ തൻറെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ വീട്ടിൽ കുടുങ്ങിപ്പോയെന്ന് കരുതി. എന്നാൽ കുതറി മാറിയെങ്കിലും പല തവണ ഇത് തുടർന്നു. ഇതോടെ താൻ വീട് വിട്ടിറങ്ങാൻ നിർബന്ധിതയാകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ന് സ്ത്രീകളുടെ തുല്യതയ്ക്കായി സംസാരിക്കുന്ന ആളായിരുന്നു രാഹുൽ ഈശ്വർ . യുവാക്കൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് രാഹുലിനെ എല്ലായിടത്തും കാണുമ്‌ബോൾ എൻറെ ഉള്ളിൽ പഴയ ഓർമ്മകളെല്ലാം കടന്നു വരികയാണ്. അയാളുടെ വിശ്വാസങ്ങളിൽ എനിക്ക് സംശയമുണ്ട്. ഇന്ന് അയാൾ പറയുന്നതെല്ലാം ആത്മാർത്ഥമായാണോ ? ആ കാലഘട്ടത്തിലേതിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഇന്നത്തെ അയാളുടെ പ്രവർത്തികൾ – ഇഞ്ചിപ്പെണ്ണിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്.