
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള സംസ്ഥാന നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സംഘം പ്രസിഡന്റ് കെ.എം.രാധാകൃഷ്ണന് നൽകി. സംസ്ഥാന സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, സംസ്ഥാന സഹകരണ രജിസ്ട്രാർ പി.ബി. നൂഹ് ഐഎഎസ്, അഡീഷണൽ രജിസ്ട്രാർ എം.ബിനോയ്കുമാർ, ഓണററി സെക്രട്ടറി കെ.ജെ. അനിൽകുമാർ, ഭരണസമിതിയംഗം കെ.ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.