കോട്ടയത്തെ കുളിരണിയിപ്പിച്ച് അരുവിക്കുഴി വെള്ളച്ചാട്ടം; സഞ്ചാരികളെ മാടിവിളിക്കുന്ന അരുവിക്കുഴിയെ കുറിച്ച് കൂടുതൽ അറിയാം…

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:മഴയ്ക്ക് ശേഷം നീരൊഴുക്ക് കൂടിയതോടെ നിറഞ്ഞൊഴുകി കൂടുതൽ സുന്ദരിയാണ് കോട്ടയം പള്ളിക്കത്തോടുള്ള അരുവിക്കുഴി വെള്ളച്ചാട്ടം. നൂറടി ഉയരത്തിൽ നിന്ന് പാൽനുര പതച്ച് തട്ടുതട്ടുകളായി ഒഴുകുന്ന വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങി.

കുറ്റാലം വെള്ളച്ചാട്ടത്തേക്കാൾ മനോഹാരിതയാണ് അരുവിക്കുഴി വെള്ളച്ചാട്ടത്തിന്. പെരുന്തേനരുവിയുടെയും അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെയും രൗദ്രഭാവവും മരണക്കെണിയും ഇതിനില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് തട്ടിലായി ഒഴുകിയിറങ്ങുന്ന ഈ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തിലേക്ക് സന്ദർശകർക്ക് ഇറങ്ങിച്ചെല്ലണമെങ്കിൽ ഇൻഷുർ ചെയ്യണമെന്ന പ്രത്യേകതയും വെള്ളച്ചാട്ടത്തിനുണ്ട്.

ഐതിഹ്യം

പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലി അരി കഴുകിയപ്പോൾ ഉണ്ടായ കുഴിയാണ് അരുവിക്കുഴി എന്ന് ഐതിഹ്യം.