
സ്വന്തം ലേഖിക
തിരുവനന്തപുരം: ആറ്റിങ്ങലില്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ തീപിടുത്തം.
കച്ചേരി ജംഗ്ഷനിലെ മധുര അലൂമിനിയം എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍.
ആദ്യം കടയുടെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്കും സമീപത്തെ മൂന്ന് കടകളിലേക്കും തീ വ്യാപിക്കുകയായിരുന്നു.