സ്വന്തം ലേഖകൻ
ഏറ്റുമാനൂർ :ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ ഏജൻസികളും, സംഘടനകളും, സ്ഥാപനങ്ങളും, രാഷ്ട്രീയ പാർട്ടികളും, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നിയമാനുസൃത അനുമതി കൂടാതെ പരസ്യ ബോർഡുകൾ, ഹോൾഡിങ്ങുകൾ, ബാനറുകൾ തുടങ്ങിയ സ്ഥാപിക്കുന്നതു മൂലം അപകടങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത് നിയന്ത്രിക്കുന്നതിനും അനധികൃതമായ നീക്കം ചെയ്യുന്നതിനും സർക്കാർ നിർദ്ദേശിച്ചതിനെ തുടർന്ന് നഗരസഭ പരിധിയിൽ നീക്കം ചെയ്തു.
നഗരസഭ സെക്രട്ടറി കവിത എസ്സ് കുമാറിന്റെ നിർദ്ദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്ർ ആറ്റ്ലി പി. ജോൺ, റവന്യു ഇൻസ്പെക്ടർ ബീന, പ്രജിത പി.വി, വിജു പി വിജയൻ , ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെയാണ് അനധികൃത ബോർഡുകൾ നീക്കം ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനധികൃത ബോർഡുകൾ സ്ഥാപിച്ചവരിൽ നിന്ന് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.