സ്വന്തം ലേഖകൻ
കറുകച്ചാൽ:
കറുകച്ചാൽ മുണ്ടത്താനത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന ശേഷം കാല് അറുത്തുമാറ്റി പൊതു സ്ഥലത്ത് വച്ചു.
കറുകച്ചാലിന് സമീപം കങ്ങഴ മുണ്ടത്താനത്താണ് സംഭവം. മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കൽ തമ്പാൻ്റെ മകൻ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാറിലെത്തിയ മുഖമൂടി ധരിച്ച രണ്ടു പേർ അറുത്തുമാറ്റിയ കാൽ മുണ്ടത്താനം ഇടയപ്പാറ ജങ്ഷനിൽ വച്ചതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകം അറിയുന്നത്.
തുടർന്നു നടത്തിയ അന്വേഷത്തിൽ ഇടയപ്പാറ ജങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി റബർ തോട്ടത്തിൽ മൃത ദേഹം കണ്ടെത്തുകയായിരുന്നു. മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കൽ തമ്പാൻ്റെ മകൻ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട മനേഷ് ഗുണ്ടാസംഘത്തില്‍പ്പെട്ടയാളാണെന്നാണ് വിവരം.മൃതദേഹത്തിൽ നിരവധി വെട്ടുകളേറ്റ പാടുകളുണ്ട്. യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം വലതു കാൽമുറിച്ചു മാറ്റുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്നാണ് സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
പ്രദേശത്ത് ഗുണ്ടാസന്ഘങ്ങളുടെ വിളയാട്ടവും കഞ്ചാവ് ഉൾപ്പെടയുള്ള ലഹരി വസ്തുക്കളുടെ വില്പ്പനയും സജീവമാണെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.