play-sharp-fill
വ്യാജ ബിരുദവുമായി ചികിത്സ; തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കുട്ടികളുടെ ഡോക്​ടറായ ഡോ. സാംസണിനെതിരെ കേസ്​

വ്യാജ ബിരുദവുമായി ചികിത്സ; തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കുട്ടികളുടെ ഡോക്​ടറായ ഡോ. സാംസണിനെതിരെ കേസ്​

സ്വന്തം ലേഖിക

തിരുവല്ല: വ്യാജ ബിരുദാനന്തര ബിരുദം ഉപയോഗിച്ച്‌ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.


തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കുട്ടികളുടെ ഡോക്​ടറായി ജോലി ചെയ്തിരുന്ന ഡോ. സാംസണിന്​ എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ബി.ബി.എസ് ബിരുദം മാത്രമുള്ള ഡോ. സാംസണ്‍, ഉന്നത ബിരുദമുണ്ടെന്ന വ്യാജ രേഖ കാണിച്ച്‌​ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തി വരികയായിരുന്നു.

സഹ പ്രവര്‍ത്തകനായിരുന്ന ഡോ. ബിബിന്‍ മാത്യുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്ററേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരമാണ് ഡോ. സാംസണെതിരെ തിരുവല്ല പൊലീസ് കേസെടുത്തത്.