video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeCrimeസ്ഥാനക്കയറ്റം നൽകാൻ വിസമ്മതിച്ചു; ബൈക്കിൽ പിന്തുടർന്നെത്തി വെടിയുതിർത്തു; എൻജിനീയറെ കൊല്ലാൻ 20 ലക്ഷം രൂപയ്ക്ക് ...

സ്ഥാനക്കയറ്റം നൽകാൻ വിസമ്മതിച്ചു; ബൈക്കിൽ പിന്തുടർന്നെത്തി വെടിയുതിർത്തു; എൻജിനീയറെ കൊല്ലാൻ 20 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി ജീവനക്കാർ

Spread the love

സ്വന്തം ലേഖകൻ

മുംബൈ: സ്ഥാനക്കയറ്റം നൽകാൻ വിസമ്മതിച്ചതിൻ്റെ പേരിൽ എൻജിനീയറെ കൊല്ലാനായി ജൂനിയർ എൻജിനീയർമാർ വാടകക്കൊലയാളിയ്ക്ക് പണം നൽകിയതായി കേസ്. മുംബൈയിലാണ് സംഭവം നടന്നത്. ഓഫീസിൽ സ്ഥാനക്കയറ്റം നൽകാൻ വിസമ്മതിച്ചതാണ് ഇതിനു കരാണമെന്നാണ് പോലീസ് പറയുന്നത്.

ഇവർ നൽകിയ നിർദേശം അനുസരിച്ച് ബൈക്കിലെത്തിയ ഉത്തർ പ്രദേശ് സ്വദേശികളായ രണ്ടംഗ സംഘം എൻജിനീയറെ സെപ്റ്റംബർ 29ന് വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ കഷ്ടിച്ച് രക്ഷപെടുകയാിരുന്നു. മിറാ – ഭയന്തറിൽ നിന്ന് ബോറിവലിയിലെ വീട്ടിലേയ്ക്ക മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കേസിൽ വഴിത്തിരിവുണ്ടായതോടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിറാ ഭയന്തർ മുനിസിപ്പൽ കോർപ്പറേഷനിലെ ജൂനിയർ എൻജിനീയർമാരാണ് പ്രതികൾ. കൂടാതെ എൻജിനീയർക്കെതിരെ വെടിയുതിർത്ത ഉത്തർപ്രദേശിൽ നിന്നുള്ള വാടകക്കൊലയാളിയും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് കേസിൽ ആറ് അറസ്റ്റുകളും നടന്നിട്ടുള്ളത്. യശ്വന്ത് ദേശ്മുഖ് (49), ശ്രീകൃഷ്ണ മൊഹിതേ (46) എന്നിവരാണ് കേസിൽ അറസ്റ്റിലായ ജൂനിയർ എൻജിനീയർമാർ. ഇവർ ദീപക് ഖംബിത് എന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താനായി 20 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ കൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അഡ്വാൻസായി 10 ലക്ഷം രൂപ നൽകിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

എംബിഎംസിയിലെ എക്സിക്യൂട്ടീവ് എൻജിനീയറായ ദീപക്കിനെ സെപ്റ്റംബർ 29നായിരുന്നു ഇവർ അപായപ്പെടുത്താൻ ശ്രമിച്ചത്. മിറാ റോഡിലൂടെ ബോറിവലി ലക്ഷ്യമാക്കി കാറിൽ പോകുകയായിരുന്നു ദീപക്. ഈ സമയം, പ്രതികളായ അമിത് സിൻഹ, അജസ് സിങ് എന്നിവർ ബൈക്കിൽ പിന്തുടരുന്നുണ്ടായിരുന്നു. അജയ് സിങ് ബൈക്കോടിക്കുമ്പോൾ പിന്നിലിരുന്ന സിൻഹ ദീപക്കിനെ ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ കാറിൻ്റെ ചില്ലുൾ പൊട്ടിയെങ്കിലും ദേഹത്ത് വെടിയേറ്റിരുന്നില്ല. ചില്ല് തറച്ചുള്ള നിസ്സാര പരിക്ക് മാത്രമാണ് ഉണ്ടായത്.

പ്രതികളായ എൻജിനീയർമാർ 2004ലാണ് എംബിഎംസിയിൽ ജോലിയിൽ പ്രവേശിച്ചതെന്ന് മുംബൈ പോലീസ് കമ്മീഷണർ ഹേമന്ദ് നാഗ്രലേ പറഞ്ഞു. എന്നാൽ ഇവർക്ക് ഇതുവരെയും പ്രധാനപ്പെട്ട എന്തെങ്കിലും ചുമതലയോ സ്ഥാനക്കയറ്റമോ നൽകിയിരുന്നില്ല. ഇതിൽ രോഷം പൂണ്ട പ്രതികൾ വാടക കൊലയാളികളെ സമീപിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് പോലീസ് പ്രദീപ് കുമാര‍് പഥക്, രാജു വിശ്വകർമ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഭദോഹി ജില്ലയിൽ നിന്ന് അമിത് സിൻഹയെയും യുപിയിലെ ഘാസിപൂരിൽ നിന്ന് അജയ് സിങിനെയും അറസ്റ്റ് ചെയ്തത്. ദീപക് ഖംബിദിനെ കൊല്ലാൻ ക്വട്ടേഷന നൽകിയ സംഘവുമായി രാജു വിശ്വകർമ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ പറഞ്ഞു. ഇയാള‍്ക്ക് മുൻപ് ഛോട്ടാ രാജനും ഡികെ റാവുവുമായും ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. മുൻപ് മലാഡിലെ ഒരു വെടിവെയ്പ്പ് കേസിലും ഇവർ പ്രതികളാണെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments