സ്വന്തം ലേഖിക
തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു.
കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രി വി. മുരളീധരനും കുമ്മനം രാജശേഖരനും, സമിതിയിയില്‍ അംഗമായി. പി.കെ. കൃഷ്ണദാസ്, ഇ. ശ്രീധരന്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒ. രാജഗോപാല്‍, അല്‍ഫോന്‍സ് കണ്ണന്താനം, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ദേശീയ നിര്‍വാഹക സമിതിയില്‍ ആകെ 309 അംഗങ്ങളാണുള്ളത്. 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ നിര്‍വാഹക സമിതിയിലുണ്ട്.
നിര്‍വാഹക സമിതി യോഗം ചേര്‍ന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു എന്ന് വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സമിതി പുനഃസംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്ന ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തിയത്.