play-sharp-fill
ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ സ്വകാര്യവാഹനങ്ങൾ കയറ്റുന്നു; യുവജനതാ ദളിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു

ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ സ്വകാര്യവാഹനങ്ങൾ കയറ്റുന്നു; യുവജനതാ ദളിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡ് അകത്ത് സ്വകാര്യവാഹനങ്ങൾ പ്രവേശിപ്പിക്കുകയും തലങ്ങും വിലങ്ങും ഓടിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മണിക്ക് യുവജനതാ ദളിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു.


യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് കെ കെ രാംദാസ് ഉദ്ഘാടനം ചെയ്ത പ്രക്ഷോഭത്തിൽ യുവജന ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻറ് എസ് ജഗദീഷ്, യുവജനതാദൾ കോട്ടയം ജില്ലാ പ്രസിഡണ്ട് എബ്രഹാം ലൂക്കോസ് തയ്യിൽ, ജില്ലാ സെക്രട്ടറി അമൽ പി ബി, പാർട്ടി സംസ്ഥാന സമിതി അംഗങ്ങളായ ടോമി ജോസഫ് തുരുത്തു മാലിൽ,അനിൽകുമാർ മൂലകുന്നേൽ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ സ്വകാര്യവാഹനങ്ങൾ പ്രവേശിപ്പിക്കുന്നത് മൂലം സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരുടെ ജീവൻ അപകടത്തിൽ ആണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പ്രക്ഷോഭം നടന്നത്.