
ലഖിംപൂർ ഖേരിയിൽ കർഷകർക്ക് ഇടയിലേക്ക് വാഹനം പാഞ്ഞുകയറുന്ന വിഡിയോ പങ്കുവെച്ച് കോൺഗ്രസ്; കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്; യുപിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി
സ്വന്തം ലേഖിക
ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹം പാഞ്ഞുകയറുന്ന വിഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്.
കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ലഖിംപൂര്‍ ഖേരിയുടേതെന്ന പേരില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘മോദി സര്‍ക്കാരിന്‍റെ മൗനം അവരെ പങ്കാളികളാക്കുന്നുണ്ടോ?’ എന്ന അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധവുമായി നടന്നുപോകുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് അതിവേഗം വാഹനം ഓടിച്ചുകയറ്റുന്നതാണ് വീഡിയോയിലുള്ളത്. വെള്ള കുര്‍ത്തയും പച്ച തലപ്പാവും ധരിച്ച ഒരു കര്‍ഷകന്‍ വാഹനത്തിന്‍റെ ബോണറ്റില്‍ കുടുങ്ങി കിടക്കുന്നതും മറ്റുള്ളവര്‍ പ്രാണരക്ഷാര്‍ഥം ഓടിമാറുന്നതും വിഡിയോയില്‍ കാണാം.
പരിക്കേറ്റ് കിടക്കുന്ന അരഡസനോളം പേരെ ഗൗനിക്കാതെ ജീപ്പ് മുന്നോട്ടുപോകുന്നതും അതിന് പിറകിലായി ഒരു കറുത്ത എസ്.യു.വി കടന്നുപോകുന്നതും വിഡിയോയിലുണ്ട്.
न तो कोई किसान 'उपद्रव' मचा रहा था,
न ही कोई किसान 'गाड़ी' पर पथराव कर रहा थामंत्री का बेटा अपने बाप के आदेश का पालन कर रहा था । किसानों को बेरहमी से पीछे से कुचल रहा था,
अब सब कुछ सामने है । शर्म करो नरेंद्र मोदी..
— UP Congress (@INCUttarPradesh) October 4, 2021
അതേസമയം കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന വിഡിയോയുടെ ആധികാരികത വ്യക്തമല്ല. നാലുകര്‍ഷകര്‍ ഉള്‍പ്പെടെ ഒൻപതുപേരാണ് ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടും. കൊല്ലപ്പെട്ട നാല് കര്‍ഷകരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമാണ് അപകടമുണ്ടാക്കിയത്. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നതെന്ന് പറയുന്നു.
ആശിഷ് മിശ്ര ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ യു.പി പാെലീസ് കേസെടുത്തിരുന്നു. കൊലപാതകം, കലാപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു.
കനത്ത സുരക്ഷയാണ് ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരില്‍ വിന്യസിച്ചിട്ടുണ്ട്. ഇവിടെ നിരോധനാജ്ഞ തുടരുകയാണ്.