
സ്വന്തം ലേഖിക
മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖിന്റെ മകന് ആര്യന് ഖാന് കോടതി ജാമ്യം നിഷേധിച്ചു.
ആര്യന് ഖാന്, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്മുന് ധമേച്ച എന്നിവരെ ഒക്ടോബർ ഏഴ് വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. ആര്യന് ഖാന് വ്യാഴാഴ്ച വരെ എന്‍സിബിയുടെ കസ്റ്റഡിയില്‍ തുടരുമെന്ന് മുംബൈ കോടതി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണം പരമപ്രധാനമാണെന്നും അത് നടപ്പാക്കുന്നത് കുറ്റാരോപിതനും അന്വേഷകനും ഒരുപോലെ പ്രയോജനം ചെയ്യുമെന്നും ജഡ്ജി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ആര്യന് ഖാന് ഉള്‍പ്പടെയുള്ള പ്രതികളെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ആവശ്യപ്പെട്ടു. രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ആര്യന്റെ ഫോണില്‍ നിന്നു ലഭിച്ചുവെന്നും എന്‍സിബി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതേസമയം, ആര്യന് ഖാന് വേണ്ടി അഭിഭാഷകന് സതീഷ് മാനി ഷിന്‍ഡെയാണ് ഹാജരായത്. ആഡംബരക്കപ്പലില്‍ ക്ഷണിതാവായാണ് എത്തിയതെന്നും തെളിവുകള്‍ ഇല്ലെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.