
സ്വന്തം ലേഖിക
തൃശൂര്‍: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍.
കൊടുങ്ങല്ലൂര്‍ സ്വദേശി ചിറ്റിലപറമ്പില് ക്രിസ്റ്റി (22), പെരിഞ്ഞനം സ്വദേശി ഓത്തുപള്ളിപറമ്പില്‍ സിനാന് (20) എന്നിവരാണ് തൃശൂര്‍ കയ്പമംഗലത്ത് നിന്ന് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീരപ്രദേശങ്ങളില്‍ യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് ക്രിസ്റ്റല്‍ എന്ന പേരില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂരിക്കുഴി കമ്പനിക്കടവ് തെക്ക് വശത്തുള്ള എഴുത്തച്ഛന് റിസോര്‍ട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയത്.
മൂന്ന് മാസം മുമ്പ് റിസോര്‍ട്ടിന്റെ മേല്‍നോട്ടം ഏറ്റെടുത്ത ക്രിസ്റ്റിയുടെ സുഹൃത്തായ സിനാനാണ് ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ചത്. ക്രിസ്റ്റിക്കെതിരെ നിലവില്‍ മതിലകം, കയ്പമംഗലം സ്റ്റേഷനുകളിലയി മൂന്ന് കേസുകള്‍ നിലവിലുണ്ട്.
ഇക്കാലയളിവില് റിസോര്‍ട്ടില്‍ എത്തിയവരെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ പി സുജിത്ത്, സന്തോഷ്, പി സി സുനില്‍, എഎസ്ഐമാരായ സി ആര് പ്രദീപ്, കെ എം മുഹമ്മദ് അഷറഫ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.