
സ്വന്തം ലേഖകൻ
കോട്ടയം: ഹൈക്കോടതി ഇടപെട്ടിട്ടും രക്ഷയില്ല . കോട്ടയം കുമാരനെല്ലൂരിൽ വീടിൻ്റെ വാർക്ക പണി തടഞ്ഞ് ഐഎൻടിയുസി തൊഴിലാളികൾ .
യൂണിയൻ തൊഴിലാളികളെ കൊണ്ട് വാർക്കപണി ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമസ്ഥന് കഴിഞ്ഞ ദിവസം യൂണിയൻ നേതാവ് കത്ത് നല്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ സ്ഥിരം പണിക്കാര് ഉണ്ടെന്നും പുറത്ത് പണി നല്കാനാവില്ലന്നും വിട്ടുടമ നിലപാടെടുത്തു.
ഇതേ തുടർന്ന് ഇന്ന് വീടിൻ്റെ വാർക്ക നടക്കുമ്പോൾ യൂണിയൻകാർ ഭീഷണിയുമായി എത്തുകയായിരുന്നു.
രാത്രിയിൽ വാർക്കയ്ക്ക് താങ്ങ് നിർത്തിയിരിക്കുന്ന തൂണുകൾ മറിച്ചിടുമെന്നും യൂണിയൻകാർ ഭീഷണിപ്പെടുത്തി.
തുടർന്ന് വീട്ടുടമസ്ഥൻ ഗാന്ധി നഗർ പൊലീസുമായി ബന്ധപ്പെടുകയും പൊലീസെത്തി യൂണിയൻകാരെ പ്രദേശത്ത് നിന്ന് ഒഴിവാക്കുകയുമായിരുന്നു.തുടർന്നാണ് വാർക്ക നടത്താനായത്