സമർപ്പിതൻ അവാർഡിന് നാമനിർദ്ദേശം ക്ഷണിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കടുവാക്കുളം ലിറ്റിൽ ഫ്ളവർ യുവദീപ്തി എസ്.എം.വൈ.എം. ഏർപ്പെടുത്തിയിരിക്കുന്ന പത്താമത് ഫാ. റോയി മുളകുപാടം എം.സി.ബി. എസ്. സ്മാരക സമർപ്പിതൻ-2021 അവാർഡിനു നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ജീവകാരുണ്യരംഗത്ത് നിസ്വാർത്ഥമായ സേവനങ്ങൾ നൽകുന്ന വ്യക്തികൾക്കാണ് അവാർഡ് സമ്മാനിക്കുന്നത്. സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. നേരത്തെ അംഗീകാരങ്ങൾ ലഭിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകും. വ്യക്തിക്ക് സ്വയമോ മറ്റുള്ളവർക്കോ നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. പതിനായിരത്തൊന്നു രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിക്കുകയും അകാലത്തിൽ വേർപിരിയുകയും ചെയ്ത ഫാ. റോയി മുളകുപാടം എം.സി.ബി.എസ്-ന്റെ ഓർമ്മയ്ക്കായി കടുവാക്കുളം ലിറ്റിൽ ഫ്ളവർ യുവദീപ്തി എസ്.എം.വൈ.എം. ഏർപ്പെടുത്തിയിരിക്കുന്നതാണ് അവാർഡ്.

നാമനിർദ്ദേശങ്ങൾ ലഭിക്കേണ്ട അവസാന തീയതി : ഒക്ടോബർ 10

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലാസം:

പ്രസിഡന്റ്

യുവദീപ്തി എസ്.എം.വൈ.എം. ലിറ്റിൽ ഫ്ളവർ ചർച്ച് കടുവാക്കുളം, കൊല്ലാട് പി.ഒ. കോട്ടയം.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 8089915470, 6282339765 8078082091