
കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലും മാധ്യമ ബന്ധം ഉയരുന്നു. ഇത്തവണയും പ്രതിക്കൂട്ടിലുള്ളത് 24 ന്യൂസ് ചാനല്‍ തന്നെയാണ്.
24 ന്യൂസിന്റെ കൊച്ചിയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്കെതിരെയാണ് ഇത്തവണ ആരോപണം. മോന്‍സണിന്റെ തട്ടിപ്പില്‍ ഇരായായവര്‍ നല്‍കിയ പരാതിയിലാണ് സഹിന്‍ ആന്റണിയുടെ പേരുള്ളത്.
തട്ടിപ്പിനിരയായ ആളുകള്‍ മോന്‍സണിനെ സമീപിച്ച് പണം തിരികെ ചോദിക്കുമ്പോള്‍ അവരെ ഒതുക്കിയിരുന്നത് പോലീസ് ബന്ധം പറഞ്ഞാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി 24 ന്യൂസ് ലേഖകന്‍ സഹിന്‍ ആന്റണി പരിചയപ്പെടുത്തിക്കൊടുത്ത എസിപി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരൊക്കെ മോന്‍സണിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരാണെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
നേരത്തെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചിയിലെ റിപ്പോര്‍ട്ടറായിരുന്നു സഹിന്‍ ആന്റണി.
24 ന്യൂസിന്റെ കൊച്ചിയിലെ പൊലീസ് ബീറ്റ് നോക്കുന്ന റിപ്പോര്‍ട്ടറാണ് സഹിന്‍. മോന്‍സണുമായി മറ്റു ചില ബന്ധങ്ങളും ഇയാള്‍ക്കുണ്ടെന്നാണ് സൂചന.
നേരത്തെ മുട്ടില്‍ മരംമുറി വിവാദത്തില്‍ 24 ന്യൂസ് ചാനല്‍ കോഴിക്കോട് റീജനല്‍ മേധാവി ദീപക് ധര്‍മ്മടം ഉള്‍പ്പെട്ടിരുന്നു. വനംകൊള്ളക്കാര്‍ക്കുവേണ്ടി വ്യാജ വാര്‍ത്ത ചെയ്തായിരുന്നു ദീപക് അവരെ സഹായിച്ചതെന്നാണ് ആക്ഷേപം.
ദീപക് നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഇതിനിടെയാണ് പുതിയ വിവാദവും ഉണ്ടായിരിക്കുന്നത്.