കടകംപള്ളിയെ ശബരിമല തന്ത്രിയാക്കുന്നതാണ് ഉചിതം; മുല്ലപ്പള്ളി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : കടകംപള്ളിയെ ശബരിമല തന്ത്രിയാക്കുന്നതാണ് ഉചിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വന്തം ഇഷ്ടം നടപ്പാക്കാനാണെങ്കിൽ ദേവസ്വം മന്ത്രി കടകംപള്ളിയെ തന്ത്രിയായി വാഴിക്കലാണ് മുഖ്യമന്ത്രിക്ക് നല്ലതെന്ന് കെപിസിസി അധ്യക്ഷൻ വടകരയിൽ അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ തന്ത്രിമാരുടെയും പരികർമ്മിമാരുടെയും മേൽ കുതിര കയറാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ഓരോന്നും വിശ്വാസികളുടെ നെഞ്ചിലേക്കുള്ള കൂരമ്പുകളാണ്. ആശയക്കുഴപ്പത്തിന്റെ തടവുകാരനായിരിക്കുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ്. ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ മുഖത്തേക്ക് രാജിക്കത്ത് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോരാൻ പദ്മകുമാർ ധൈര്യം കാണിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.