
സ്വന്തം ലേഖകൻ
കായംകുളം: യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയെ തുടർന്ന് കുഴഞ്ഞ് വീണ എൽ.ഡി.എഫ് കൗൺസിലർ മരിച്ചു. കായംകുളം 12ാം വാർഡ് കൗൺസിലർ വി.എസ് അജയനാണ് മരിച്ചത്. പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ബസ് സ്റ്റാൻറ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധമുണ്ടായത്. കയ്യാങ്കളിയിൽ പ്രതിഷേധിച്ച് നഗരസഭയിൽ യു.ഡി.എഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.