പി സതീദേവി സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ;  ഒക്ടോബർ ഒന്നിന് ചുമതലയേല്‍ക്കും

പി സതീദേവി സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ; ഒക്ടോബർ ഒന്നിന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവിയെ സർക്കാർ നിയമിച്ചു. ഒക്ടോബർ ഒന്നിന് ചുമതലയേല്‍ക്കും.

എം സി ജോസഫൈന്‍ രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് സതീദേവി.

2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു. സതീദേവിയെ വനിതാ കമ്മീഷന്‍ അധ്യക്ഷയാക്കാന്‍ സിപിഎമ്മില്‍ നേരത്തെ തന്നെ ധാരണയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീധന പീഡനം സംബന്ധിച്ച്‌ പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം സി ജോസഫൈനെ മാറ്റിയത്. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസ്ഫൈന്‍ രാജിവെച്ചത്.

സിപിഎം സംസ്ഥാന സമിതി അം​ഗം പി ജയരാജന്റെ സഹോദരിയും, അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ് സതീദേവി.