
വീഡിയോ കോളിലൂടെ ഹണി ട്രാപ്പ് നടത്തി പണം തട്ടുന്ന സംഘങ്ങൾ കേരളത്തിൽ വ്യാപകം; വീഡിയോ കോളിൽ വന്ന യുവതി വസ്ത്രങ്ങൾ അഴിച്ച് മാറ്റി യുവാവിനെ വീഴ്ത്തി; ഹരം കൊണ്ട യുവാവ് വസ്ത്രം അഴിച്ചതോടെ 15000 രൂപ വേണം; അല്ലങ്കിൽ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണി; യുവ വ്യാപാരി കുടുങ്ങിയതിങ്ങനെ
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: വീഡിയോ ചാറ്റിംഗിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യന്‍ സംഘം വീണ്ടും പിടിമുറുക്കി.
കാഞ്ഞങ്ങാട് സ്വദേശിയായ യുവ വ്യാപാരിയാണ് ഏറ്റവും ഒടുവിൽ കുഴിയിൽ വീണത്. ഹിന്ദിഭാഷയില്‍ സംസാരിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെന്ന് വിഡിയോ കോളിലൂടെ പരിചയപ്പെടുത്തി സംസാരം തുടങ്ങിയ യുവതി സംസാരത്തിനിടെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും പിന്നിട് യുവാവിനെ പ്രേരിപ്പി ക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹണി ട്രാപ്പില്‍ കുടുക്കി യുവാവിന്റെ നഗ്‌ന വീഡിയോ ദൃശ്യം പകര്‍ത്തി കൈക്കലാക്കിയ യുവതി അടുത്ത മണിക്കൂറില്‍ യുവാവിനോട് 15,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
പൈസ നല്‍കാന്‍ വിസമ്മതിച്ച യുവാവിനോട് പിന്നിട് യുവതി ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു തുടങ്ങിയതോടെ ഫോണ്‍ കോള്‍ യുവാവ് കട്ടുചെയ്തു.
ഹണിട്രാപ് സംഘം യുവാവിന്റെ നഗ്‌നവീഡിയോ ദ്യശ്യം ഫേസ്‌ബുക്കിലെ യുവതികളായ രണ്ട് സൂഹൃത്തൂക്കള്‍ക്ക് അയച്ച് കൊടുത്തതോടെ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഹൊസ്ദുര്‍ഗ് പൊലീസിനെ സമീപിക്കുകയായിരുന്നു.
വാട്സ് അപ്പ് കോളില്‍ തട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെ പലരും ഫേസ്‌ബുക്കിലെയും മറ്റ് സ്റ്റാറ്റസ് വിവരങ്ങള്‍ നീക്കം ചെയ്തു തുടങ്ങി.
ഇവ പരിശോധിച്ചാണ് തട്ടിപ്പ് സംഘം ഇരയെ തേടിയെത്തുന്നത്.
എന്നാല്‍ ഇവരെ തിരിച്ചു വിളിച്ചാല്‍ കിട്ടില്ല. പൊലീസ് സൈബര്‍ വിങ് പിടികൂടുമെന്ന് ഹണി ട്രാപ്പ് സംഘത്തിന് ഉറപ്പുള്ളതു കൊണ്ട് കൂടുതലും വ്യാജ നമ്പറുകളാണ് അവര്‍ ഉപയോഗിക്കുന്നത്.
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹണി ട്രാപ്പ് തട്ടിപ്പ് സംഘത്തെ പിടികുടാന്‍ പൊലീസ് സൈബര്‍ വിംഗിനും സാധിച്ചിട്ടില്ല.
എന്നാല്‍ ഇത്തരം നിരവധി സംഘങ്ങളാണ് ഓരോ ദിവസവും തട്ടിപ്പുമായി എത്തുന്നത്