മകളെക്കൊണ്ട് പൊലീസുകാരൻ പീഡനക്കേസ് കൊടുപ്പിച്ചത് വ്യക്തിവൈരാഗ്യം തീർക്കാൻ; ആരോപണവുമായി വ്യാപാരി

Spread the love

പയ്യന്നൂര്‍: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മകളെക്കൊണ്ട് പീഡനക്കേസ് കൊടുപ്പിച്ചെന്ന പരാതിയുമായി വ്യാപാരി.

പയ്യന്നൂരില്‍ ടയറ് കട നടത്തുന്ന ഷമീമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഷമീമുമായി പൊതു ഇടത്തില്‍ ബഹളം വച്ചതിന് അച്ചടക്ക നടപടി ഏറ്റുവാങ്ങേണ്ടി വന്ന സബ് ഇന്‍സ്പെക്ര്‍ പ്രതികാരം ചെയ്യാനായി 16 വയസുള്ള സ്വന്തം മകളെക്കൊണ്ട് പരാതി നല്‍കിച്ചതെന്നാണ് ആക്ഷേപം.

പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പരാതിയില്‍ സംശയം ഉള്ളതിനാല്‍ അന്വേഷണം ജില്ലാ ക്രൈംബ്രാ‌ഞ്ചിന് വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പയ്യന്നൂര്‍ പെരുമ്പയിലെ ബേക്കറിയില്‍ കേക്ക് വാങ്ങിക്കാനായി എത്തിയ എസ്‌ഐയോട് കാറ്, ടയറ് സര്‍വ്വീസ് കടയുടെ മുന്നില്‍ നിന്ന് മാറ്റിയിടാന്‍ ഷമീം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. സ‍ര്‍വ്വീസിനായി എത്തുന്ന മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതോടെയാണ് കാറ് നീക്കിയിടാന്‍ കടയുടെ മാനേജറായ ഷമീം ആവശ്യപ്പെട്ടത്.

പിറ്റേന്ന് വൈകുന്നേരം പൊലീസ് യൂണിഫോമില്‍ ജീപ്പുമായി എസ്‌ഐ കടയിലെത്തി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് പറഞ്ഞ് ഷമീമിനെ വിരട്ടി. ഇതോടെ എസ്‌ഐക്കെതിരെ ഷമീം എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമായതോടെ എസ്‌ഐയെ 70 കിലോമീറ്റര്‍ ദൂരെ ഇരിട്ടിയിലേക്ക് സ്ഥലം മാറ്റി. പിന്നാലെ എസ്പിയെ കണ്ട് ബുദ്ധിമുട്ടറിയിച്ചതോടെ വീടിനടുത്തുള്ള ചെറുപുഴയിലേക്ക് മാറ്റം കൊടുത്തു. പക്ഷെ അവിടേക്കും പോകാതെ മെഡിക്കല്‍ ലീവെടുക്കുകയായിരുന്നു എസ്‌ഐ.

പ്രശ്നം നടന്ന് ഒരു മാസം കഴിഞ്ഞപ്പോഴാണ് താന്‍ കേക്ക് വാങ്ങുന്നതിനിടെ കാറിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്ന് ആരോപിച്ച്‌ ഉദ്യോസ്ഥന്‍ പരാതി നല്‍കിയത്.