25 -നു പ്രഖ്യാപിച്ചിരിക്കുന്ന ലോട്ടറി ബഹിഷ്കരണവുമായി ഐഎൻടിയുസി-ക്ക് ബന്ധമില്ല: ഫിലിപ്പ് ജോസഫ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :-
25-ആം തീയതി ലോട്ടറി ബഹിഷ്കരണത്തിന് ഒരു സംഘടന പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടിയുമായി ഐഎൻടിയുസി-ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്ഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.

പ്രതിസന്ധിയിൽ നിൽക്കുന്ന കേരള ഭാഗ്യക്കുറിയെ തകർക്കുന്ന സമര മാർഗ്ഗങ്ങളിൽ നിന്നും വിട്ടു നിന്ന് ക്രീയാതമക സമരങ്ങളാണ് നടത്തേണ്ടത്. ഭിന്നശേഷിക്കാരും മറ്റ് തൊഴിൽ ചെയ്യാൻ പറ്റാത്ത വരുമായ ലക്ഷ കണക്കിന് തൊഴിലാളികളുടെ ജീവിത മാഗ്ഗമാണ് കേരള ലോട്ടറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഭാഗ്യക്കുറിയെ തകർത്ത് അന്യ സംസ്ഥാന ലോട്ടറി മാഫിയാകളും എഴുത്ത് ചൂതാട്ട ലോട്ടറിയും കേരളത്തിൽ ഇടം കണ്ടെത്തുന്നതിന് നടത്തുന്ന ശ്രമത്തിന് അനുകൂലമായി മാറും ഇത്തരം സമരങ്ങൾം അന്യ സംസ്ഥാന ലോട്ടറി വന്നാൽ മുമ്പ് ഉണ്ടായതു പോലെ കേരള ലോട്ടറിയും നിരോധിക്കപ്പെടും.

ലോട്ടറി തൊഴിലാളികളുടെയും ഏജന്റുമാരുടെയും പ്രമുഖ സംഘടനകൾ എല്ലാം വിട്ടു നിൽക്കുന്ന ഈ ബഹിഷ്ക്കരണ സമരം പിൻവലിക്കണമെന്നും ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായ പി.പി. ഡാന്റെസ്, പി.വി. പ്രസാദ്, ഒ.ബി. രാജേഷ്, എം.സി. തോമസ്, കെ.ആർ. സജീവൻ, എം. നാഗുർ കനി , വി.ടി. സേവ്യർ , കെ. ദേവദാസ് , കനകൻ മലപ്പുറം, അനിൽ ആനിക്കാട്, പി.എൻ. സതീശൻ , വേണു പഞ്ചവടി , വിളയത്ത് രാധാകൃഷ്ണൻ ,സേതു ചേർത്തല, ടി.എം. വാസുദേവൻ നായർ , എം.എസ്. യൂസഫ് തുടങ്ങിയവർ സംസാരിച്ചു.