video
play-sharp-fill

കർഷക നിയമങ്ങൾക്ക് എതിരെ 27 ന് ഭാരത് ബന്ദ്: കേരളത്തിൽ ഹർത്താൽ

കർഷക നിയമങ്ങൾക്ക് എതിരെ 27 ന് ഭാരത് ബന്ദ്: കേരളത്തിൽ ഹർത്താൽ

Spread the love

തിരുവനന്തപുരം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കും. കേന്ദ്ര ഗവർണമെന്റിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കും.

സെപ്റ്റംബർ 27ന് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാകും ഹർത്താൽ. പത്രം, പാൽ, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കും.

കേന്ദ്ര സർക്കാർ നിലപാടിനെതിരെയാണ് ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്. രാവിലെ എല്ലാ തെരുവുകളിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. സെപ്റ്റംബർ 22 ന് പ്രധാന തെരുവുകളിൽ ജ്വാല തെളിയിച്ച് ഹർത്താൽ വിളംബരം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group