
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ ചമഞ്ഞ് ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ശേഷം പണമാവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി ബിനോയ് പിടിയിലായി. ആറ്റിങ്ങള്‍ ആലങ്കോട് സ്വദേശി സലീമിനാണ് പരിക്കേറ്റത്. പ്രീതിയെന്ന പേരിലായിരുന്നു ബിനോയ് ആക്രമണം നടത്തിയത്.
ബിനോയ് അഞ്ഞൂറ് രൂപ ചോദിച്ചപ്പോൾ സലീം നൽകിയില്ല. ഉടൻതന്നെ ചെരുപ്പൂരി അടിക്കുകയായിരുന്നു. ചെരുപ്പിന്റെ അടിയില്‍ ഉണ്ടായിരുന്ന ആണികൊണ്ടാണ് സലീമിന് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. സമീപത്ത് ഉണ്ടായിരുന്ന യുവാക്കൾ അക്രമ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group