
സ്വന്തം ലേഖകന്‍
പാലക്കാട്: മലമ്പുഴ ഐഐടി ക്യാമ്പസിനുള്ളില്‍ കാട്ടാനക്കൂട്ടം. മുക്രോണി എന്ന സ്ഥലത്ത് നിന്നും നാട്ടുകാര്‍ ഓടിച്ച് വിട്ട ആനക്കൂട്ടമാണ് ക്യാമ്പസില്‍ കടന്നത്. മതില്‍ തകര്‍ത്താണ് ആനക്കൂട്ടം ക്യാമ്പസിനുള്ളില്‍ കയറിപ്പറ്റിയത്. പിടിയാനകളും കുട്ടിയാനകളും ഉള്‍പ്പെടെ പതിനേഴ് ആനകളാണ് ക്യാമ്പസില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്.
650 ഏക്കറോളം വരുന്ന ക്യാമ്പസില്‍ ഏതാനും വിദ്യാര്‍ത്ഥികളും നിര്‍മ്മാണ തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ് അപ്രതീക്ഷിതമായി വലിയ ആനക്കൂട്ടം എത്തിയത്. വനം വകുപ്പ് അധികൃതര്‍ ഉടന്‍ തന്നെ സ്ഥതലത്തെത്തി. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണ് അധികൃതരും നാട്ടുകാരും ആനക്കൂട്ടത്തെ തിരികെ കാട്ടില്‍ കയറ്റിയത്. കഞ്ചിക്കോട്, മുണ്ടൂര്‍ മേഘലയില്‍ ആനശല്യം രൂക്ഷമാണെന്നും കൃഷിനാശമുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group