സെൽഫി എടുക്കാൻ ഫോൺ കടിച്ചു പിടിച്ചു നീന്തിയ യുവാവ് മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വരാപ്പുഴ: കടമക്കുടി പുഴയുടെ മധ്യത്തിലുള്ള ചീനവലയിൽ നിന്ന് സെൽഫി എടുക്കാൻ ഫോൺ കടിച്ചുപിടിച്ചു നീന്തിയ യുവാവ് മുങ്ങിമരിച്ചു. പെരുമ്പാവൂർ വാഴക്കുളം കോഴിക്കോടൻ വീട്ടിൽ ജയന്റെ മകൻ വിഷ്ണു (26) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം കടമക്കുടി പുഴയിൽ ചൂണ്ടയിടാൻ എത്തിയതാണ് വിഷ്ണു. സെൽഫി എടുക്കാൻ നീന്തുന്നതിനിടെ പുഴയിൽ മുങ്ങിത്താണ വിഷ്ണുവിനു വേണ്ടി കൂട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മുങ്ങൽ വിദഗ്ദ്ധരും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടുകിട്ടിയത്. വിഷ്ണു ചീനവലയിൽ നിന്ന് സെൽഫി എടുക്കാൻ പോയതായിരുന്നുവെന്ന് വിഷ്ണുവിന്റെ കൂട്ടുകാർ പോലീസിനോടു പറഞ്ഞു. അമ്മ: രാധാമണി. സഹോദരി: വിധുമോൾ.