സൈബർ ആക്രമണം നേരിട്ട സയനോരക്ക് പിന്തുണയുമായി സിത്താരയും കൂട്ടുകാരികളും; വീഡിയോ പങ്കുവക്കേണ്ടത് അത്യാവശ്യമെന്ന് സിത്താര; സയനോരയെ ചേർത്ത് പിടിച്ച് സഹപ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സൈബര്‍ ആക്രമണം നേരിട്ട സയനോരക്ക് പിന്തുണയുമായി സിത്താര കൃഷ്ണകുമാറും കൂട്ടുകാരികളും. സയനോരയും കൂട്ടുകാരും നൃത്തം ചെയ്ത അതേ പാട്ടിന് തന്നെയാണ് സിത്താരയും കൂട്ടുകാരും നൃത്തം ചെയ്തിരിക്കുന്നത്. വീഡിയോ സിത്താര സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.

 

കൂട്ടുകാര്‍ക്കൊപ്പമുള്ള ഒത്തുചേരലില്‍ എല്ലവരും ഹൃദയം തുറന്ന് ചിരിക്കുകയും സംസാരിക്കുകയും ചിലപ്പോള്‍ കരയുകയും പരസ്പരം പിന്തുണക്കുകയും ചെയ്യുമെന്ന് സിത്താര കുറിച്ചു. ഈ വീഡിയോ ഇവിടെ പങ്കുവക്കേണ്ടത് ആവശ്യമാണെന്നും എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. വീഡിയോയ്ക്ക് താഴെ മറുപടിയുമായി സയനോരയും എത്തി. ഇത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു എന്നാണ് സയനോര കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സയനോര കൂട്ടുകാരികള്‍ക്കൊപ്പം ചുവടുകള്‍വക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.

 

സയനോര വീഡിയോയില്‍ ഷോട്ട്‌സ് ധരിച്ചിരിക്കുന്നതാണ് ഒരു വിഭാഗംആളുകളുടെ പ്രശ്‌നം. ഷോട്ട്‌സ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. താരത്തിന്റെ നിറത്തെയും ശരീരത്തെയും അപമാനിച്ചുകൊണ്ടാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്.

 

വീഡിയോയില്‍ സയനോരക്ക് പുറമെ ഭാവന, രമ്യ നമ്പീശന്‍, ഷഫ്‌ന നിസാം, ശില്‍പ ബാല എന്നിവരും ഉണ്ടായിരുന്നു.