
സ്വന്തം ലേഖകൻ
കോട്ടയം: സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് റവ.ഡോ.മലയിൽ സാബു കോശി ചെറിയാനേയും, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലത്തേയും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യ്ക്ക് ഒപ്പമാണ് ഇരുവരേയും സന്ദർശിക്കാൻ എത്തിയത്.
ഇരുവരെയും അഭിനന്ദിക്കാൻ ആണ് താൻ എത്തിയത് എന്ന് വി ഡി സതീശൻ പറഞ്ഞു. ഇന്നലെ ബിഷപ്പും ഇമാമുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനം മാതൃകയാണ്. വിഷയത്തിൽ നേട്ടം കൈവരിക്കാൻ വേണ്ടിയല്ല, മറിച്ച് വിഷയം തീരണം. അതിനുവേണ്ടിയാണ് ചർച്ച നടത്തുന്നതെന്ന് സതീശൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷയം പരിഹരിക്കണമെന്ന അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നതിനാലാണ് കെപിസിസി അധ്യക്ഷനും ആയി ഒരുമിച്ച് പാലാ ബിഷപ്പിനെ താൻ സന്ദർശനം നടത്താത്തത്. പാലാ ബിഷപ്പുമായി ഒരു പ്രശ്നവുമില്ല, കാണേണ്ട സാഹചര്യം ഉണ്ടെങ്കിൽ കാണും.
പ്രബുദ്ധമായ നാടാണ് എന്ന സന്ദേശമാണ് കേരളത്തിൽനിന്ന് പോകേണ്ടത്. സർക്കാർ ഇനിയെങ്കിലും വിഷയം പരിഹരിക്കാൻ മുൻകൈ എടുത്താൽ സ്വാഗതം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ്.



