play-sharp-fill
മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി

മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി

സ്വന്തം ലേഖകൻ

കൊച്ചി: മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ സ്വദേശിയും മിമിക്രി കലാകാരനുമായ എ.എം.അനൂപാണ് വിജയലക്ഷ്മിയെ ജീവിത സഖിയായി സ്വീകരിച്ചത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ രാവിലെ 10.50നായിരുന്നു വിവാഹം. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്.

ഉദയനാപുരം ഉഷാ നിവാസിൽ വി.മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തിയെ വിജയലക്ഷ്മി തന്റെ സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ ആസ്വാദക ഹൃദയങ്ങളിൽ ചേക്കേറുകയായിരുന്നു.ഇതിനിടയിൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും വിജയലക്ഷ്മിയെ തേടിയെത്തിയിരുന്നു. ഗായത്രിവീണ എന്ന അപൂർവവാദ്യം വായിക്കുന്നതിലും പ്രഗത്ഭയാണ് വിജയലക്ഷ്മി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group