play-sharp-fill
കരിപ്പൂർ വിമാനദുരന്തം: പിന്നിൽ പൈലറ്റിന്റെ വീഴ്ച; മുന്നറിയിപ്പുകൾ അവഗണിച്ചു; കരിപ്പൂരിൽ യാത്രക്കാരെ കുരുതികൊടുത്ത അപകടത്തിൽ റിപ്പോർട്ട് പുറത്ത്

കരിപ്പൂർ വിമാനദുരന്തം: പിന്നിൽ പൈലറ്റിന്റെ വീഴ്ച; മുന്നറിയിപ്പുകൾ അവഗണിച്ചു; കരിപ്പൂരിൽ യാത്രക്കാരെ കുരുതികൊടുത്ത അപകടത്തിൽ റിപ്പോർട്ട് പുറത്ത്

തേർഡ് ഐ ബ്യൂറോ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അപകടത്തിൽപ്പെട്ട് മലയാളി പ്രവാസികൾ അടക്കം ഇരുപത്തി ഒന്ന് ആളുകൾ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പൂർത്തിയായി. അപകടത്തിൽ പൈലറ്റിന് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.


വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണ്. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും റിപ്പോർട്ട് പറയുന്നു.

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ടെർമിനലിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി റൺവേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്.

21 പേർ മരിച്ച ദുരന്തത്തിൽ 96 പേർക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.