video
play-sharp-fill

Saturday, May 17, 2025
Homeflashനർക്കോട്ടിക്ക് ജിഹാദ്: പാലാ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ ഗീവർഗീസ് മാർ കൂറിലോസ്; വെറുപ്പിൻറെ രാഷ്ട്രീയം പ്രചരിപ്പിക്കുവാൻ അൾത്താര...

നർക്കോട്ടിക്ക് ജിഹാദ്: പാലാ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ ഗീവർഗീസ് മാർ കൂറിലോസ്; വെറുപ്പിൻറെ രാഷ്ട്രീയം പ്രചരിപ്പിക്കുവാൻ അൾത്താര ഉപയോഗിക്കരുതെന്ന് ഗീവർഗീസ് മാർ കൂറിലോസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻറെ വർഗീയ പരാമർശത്തിനെതിരെ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്.

സുവിശേഷം സ്‌നേഹത്തിന്റെതാണെന്നും വിദ്വേഷത്തിൻറേതല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്.

മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലവ് ജിഹാദിനൊപ്പമാണ് നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ടെന്നായിരുന്നു പാലാ ബിഷപ്പ് പറഞ്ഞത്.

ബിഷപ്പിൻ്റെ പ്രസ്താവനയ്ക്കെതിരെ ഇന്നലെ വിവിധ സംഘടനകൾ പാലായിൽ വൻ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments