video
play-sharp-fill

Saturday, May 17, 2025
HomeCrimeകോട്ടയം മെഡിക്കൽ കോളേജിന് സമീപം കുട്ടികളുടെ ആശുപത്രിയിൽ എത്തിയ പതിനാറുകാരിയുടെ രണ്ടാമത്തെ കുട്ടിയ്ക്ക് എട്ടു മാസം...

കോട്ടയം മെഡിക്കൽ കോളേജിന് സമീപം കുട്ടികളുടെ ആശുപത്രിയിൽ എത്തിയ പതിനാറുകാരിയുടെ രണ്ടാമത്തെ കുട്ടിയ്ക്ക് എട്ടു മാസം പ്രായം! ഹൃദയത്തിന് തകരാറുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടി രണ്ടു തവണ ഗർഭിണിയായിട്ടും ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യ വകുപ്പും മൗനത്തിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമീപത്തെ കുട്ടികളുടെ ആശുപത്രിയിൽ എത്തിയ പതിനാറുകാരിയുടെ എട്ടു മാസം പ്രായമുള്ള കുട്ടി ഗുരുതരാവസ്ഥയിൽ.

രഹസ്യമായി വിവാഹം ചെയ്തു നൽകിയ പതിനാറുകാരിയുടെ രണ്ടാമത്തെ കുട്ടിയാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. ഒരു വർഷം മുൻപ് ഇതേ പെൺകുട്ടിയുടെ 11 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് ഹൃദയത്തിന്റെ തകരാറിനെ തുടർന്നു മരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി, വിവാഹം കഴിക്കുകയും രണ്ടു കുട്ടികൾക്ക് രണ്ടു തവണയായി ജന്മം നൽകുകയും ചെയ്തിട്ടും ജില്ലാ പൊലീസോ ചൈൽഡ് ലൈനോ വിവരം അറിഞ്ഞിരുന്നില്ലെന്നത് ഞെട്ടിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ഭാഗത്ത് പെൺകുട്ടി നേരത്തെ താമസിച്ചിരുന്നതായാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം.

പെൺകുട്ടിയെ ഇടുക്കി ജില്ലയിലെ കേരള തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയുടെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചത്. പതിനാറുകാരിയുടെ എട്ടു മാസം മാത്രം പ്രായമുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കുട്ടിയുടെ അമ്മയാണ് പെൺകുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന സൂചന.

കുട്ടിയെ ആശുപത്രിയിൽ എത്തിച്ചവർ  പോലും തുടർ നടപടികൾ സ്വീകരിക്കാനോ, അധികൃതരെ അറിയിക്കാനോ തയ്യാറായില്ല.

11 ഉം, എട്ടും മാസം പ്രായമുള്ള രണ്ടു കുട്ടികൾക്ക് പതിനാറുകാരി ജന്മം നൽകണമെങ്കിൽ കുട്ടി 13 വയസിലെങ്കിലും വിവാഹിതയായിരിക്കണം. എന്നാൽ, മൂന്നു വർഷത്തോളം ക്രൂര പീഡനം നടക്കുകയും, കുട്ടി രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടും ചൈൽഡ് ലൈൻ പ്രവർത്തകർ അറിയാതിരിക്കുകയും, വിവരം പൊലീസിന്റെ ശ്രദ്ധയിൽക്കൊണ്ടു വന്നില്ലെന്നതും ഗുരുതര വീഴ്ചയാണ്.

കുട്ടിയുടെ ഭർത്താവ് എന്നു കരുതുന്നയാൾ കുട്ടിയെയും അമ്മയെയും പിഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച ശേഷം രക്ഷപെട്ട് പോകുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും പൊലീസും,ആരോഗ്യ വകുപ്പും വിഷയത്തിൽ ഇടപെടുമോ എന്നാണ് ഉറ്റു നോക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments