കോട്ടയം നഗരസഭയിൽ അവിശ്വാസ പരീക്ഷണം: നഗരസഭ അദ്ധ്യക്ഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം; നോട്ടീസ് നൽകിയ ശേഷം പ്രകടനവും നടത്തി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നറക്കെടുപ്പിലൂടെ  അധികാരത്തിലെത്തിയ നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. ഇടതു മുന്നണിയ്ക്കും, യു.ഡി.എഫിനും ഒരേ വോട്ട് വന്നതോടെ നറക്കെടുപ്പിലൂടെയാണ് സ്വതന്ത്ര അംഗം ബിൻസി സെബാസ്റ്റ്യനെ നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുത്തത്. ആറു മാസം പൂർത്തിയായതിന് പിന്നാലെയാണ് ഇപ്പോൾ നഗരസഭ അദ്ധ്യക്ഷയ്ക്ക് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

ഭരണ നിർവ്വഹണത്തിലെ വീഴ്ച ആരോപിച്ചാണ് യു ഡി എഫ് ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ എതിരെ കൊല്ലത്തെ റീജയണൽ മുൻസിപ്പൽ ഡയറക്ടർക്ക് അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് പ്രമേയാവതരണ അനുമതി നോട്ടീസ് സമർപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽ ഡി എഫിലെ 22 അംഗങ്ങൾ ഒപ്പിട്ട പ്രമേയമാണ് ഇന്ന് കൊല്ലത്ത് എത്തി സമർപ്പിക്കുന്നത്. ഇതിന് മുന്നോടിയായി നഗരസഭാ അങ്കണത്തിൽ കൗൺസിലർമാർ പ്രതിഷേധ യോഗവും നടത്തി.