play-sharp-fill
പൊൻകുന്നം ഒന്നാം മൈലിൽ വാഹനാപകടം: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; മരിച്ചത് ഒന്നാം മൈൽ സ്വദേശിയായ ഇരുപതുകാരൻ

പൊൻകുന്നം ഒന്നാം മൈലിൽ വാഹനാപകടം: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; മരിച്ചത് ഒന്നാം മൈൽ സ്വദേശിയായ ഇരുപതുകാരൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പൊൻകുന്നം ഒന്നാം മൈലിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പൊൻകുന്നം ഒന്നാം മൈൽ കള്ളികാട്ട് കെ.ജെ സെബാസ്റ്റ്യന്റെ മകൻ ജോസ് സെബാസ്റ്റ്യൻ (ഔസേപ്പച്ചൻ-20) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ പാലാ പൊൻകുന്നം റോഡിലായിരുന്നു അപകടം. പൊൻകുന്നംഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യനെ ഇതേ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസിടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി തയ്യാറെടുക്കുകയായിരുന്നു മരിച്ച ജോസ്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.