play-sharp-fill
മാനസ കൊലക്കേസില്‍ രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന്‍ അറസ്റ്റില്‍; തോക്ക് വാങ്ങാനായി ബീഹാറിലേക്ക് പോയത് ഇരുവരും ഒന്നിച്ച്; പക വളര്‍ത്താന്‍ ഇടപെടലുണ്ടായോ എന്നും പരിശോധിക്കും

മാനസ കൊലക്കേസില്‍ രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന്‍ അറസ്റ്റില്‍; തോക്ക് വാങ്ങാനായി ബീഹാറിലേക്ക് പോയത് ഇരുവരും ഒന്നിച്ച്; പക വളര്‍ത്താന്‍ ഇടപെടലുണ്ടായോ എന്നും പരിശോധിക്കും

സ്വന്തം ലേഖകന്‍

കൊച്ചി: ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയെ വെടിവച്ചുകൊന്ന രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യന്‍ അറസ്റ്റില്‍. രഖിലിന്റെ ബിസിനസ് പങ്കാളി കൂടിയാണ് ഇയാള്‍. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി. തോക്ക് വാങ്ങാനായി ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാനെന്ന പേരില്‍ രഖിലും ആദിത്യനും ബീഹാറിലേക്ക് പോയിരുന്നു. തന്റെ കീഴില്‍ ജോലിചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നാണ് ബീഹാറില്‍ തോക്ക് എളുപ്പത്തില്‍ വാങ്ങാന്‍ കിട്ടുമെന്ന് രഖില്‍ മനസിലാക്കിയത്.

രഖിലിന് തോക്ക് വിറ്റ ബീഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ് കുമാര്‍ വര്‍മ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മാനസയും രഖിലുമായുള്ള ബന്ധം തകര്‍ന്നതാണ് കൊലപാതകത്തിന് കാരണം. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമാണ് കൊലപാതകം നടത്തിയത്. ഇതിനായി മാനസ താമസിച്ച വീടിനോട് ചേര്‍ന്ന് വാടകയ്ക്ക് വീടെടുത്ത് ദിവസങ്ങളോളം നിരീക്ഷിച്ചിരുന്നു.മാനസയെ വെടിവച്ചുകൊന്നശേഷം അതേ തോക്കുപയോഗിച്ച് വെടിവച്ച് രഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മാനസയോടുള്ള പക വളര്‍ത്താന്‍ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടായോ എന്നും പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group