play-sharp-fill
കാപ്പാ വിലക്ക് ലംഘിച്ച് ഗുണ്ടായിസവും ക്വട്ടേഷനും; ജില്ലയിൽ കറങ്ങി നടന്ന ഗുണ്ടാ സംഘത്തലവൻ പിടിയിൽ; പൊലീസ് പ്രതിയെ പിടികൂടിയത് സാഹസികമായി

കാപ്പാ വിലക്ക് ലംഘിച്ച് ഗുണ്ടായിസവും ക്വട്ടേഷനും; ജില്ലയിൽ കറങ്ങി നടന്ന ഗുണ്ടാ സംഘത്തലവൻ പിടിയിൽ; പൊലീസ് പ്രതിയെ പിടികൂടിയത് സാഹസികമായി

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: കാപ്പ ചുമത്തി നാട് കടത്തിയ ശേഷം വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിപ്പ പ്രതിയെ പൊലീസ് സംഘം സാഹസികമായി പിടികൂടി. കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ പ്രശോഭ് മൽപ്പിടുത്തത്തിലൂടെ സാഹസികമായാണ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കീഴ്‌പ്പെടുത്തിയത്. കാപ്പ വിലക്ക് ലംഘിച്ച് ജില്ലയിലെത്തിയ ആർപ്പൂക്കര വെട്ടൂർകവല ചിറയ്ക്കൽ താഴെ വീട്ടിൽ ഞീഴൂർ ഞീഴൂർ പള്ളിയ്ക്കു സമീപം ചെമ്മലക്കുഴിയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കെൻസ് സാബു(27)വിനെയാണ് പൊലീസ് സംഘം പിടികൂടിയത്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന ഗുണ്ടാ സംഘാംഗങ്ങളായ കാണക്കാരി കുറുമുള്ളൂർ പാറേപ്പള്ളി തച്ചറുകുഴിയിൽ ബിനു ലോറൻസ് (36), കോതനല്ലൂർ ചാമക്കാല ചിറപ്പാടം ചെമ്പകപ്പറമ്പിൽ നിഖിൽ ദാസ് (36) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി കേസുകളിൽ പ്രതിയായ കെൻസിനെ നേരത്തെ ജില്ലാ പൊലീസ് മേധാവി കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഇതേ തുടർന്നു കുറച്ചു ദിവസങ്ങളായി ഗാന്ധിനഗർ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഏറ്റുമാനൂർ കോട്ടമുറി ഭാഗത്ത് ബിനു (36) ന്റെ വീട്ടിൽ കുറച്ചു പേർ സംഘം ചേർന്നതായി വിവരം ലഭിച്ചു. സി.ഐ.യും സംഘവും രണ്ട് വാഹനങ്ങളിലായി സ്ഥലത്ത് എത്തി. യൂണിഫോമിലല്ലങ്കിലും പൊലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ കെൻസും ബിനുവും ഒപ്പമുണ്ടായിരുന്ന നിഖിൽ ദാസും ഓടി രക്ഷപെടാൻ ശ്രമിച്ചു.

സംഘങ്ങളായി തിരിഞ്ഞ് മൂന്നു പേരുടെ പിന്നാലെയും പൊലിസ് പാഞ്ഞു. ചെളി നിറഞ്ഞ സ്ഥലം പിന്നിട്ട് റോഡിലെത്തിയ കെൻസ് കത്തികാട്ടി ബൈക്ക് തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിച്ചു. സമീപവാസി യുടെ കാറിലും നാട്ടുകാരുടെ ബൈക്കുകളിലുമായി പൊലിസ് പിൻതുടർന്ന് പിടികൂടി. കുറച്ചു സമയത്തെ മൽപ്പിടുത്തത്തിലാണ് കെൻസിനെ കീഴടക്കാൻ സാധിച്ചത്. ബൈക്ക് തട്ടിയ കേസ് ഏറ്റുമാനൂർ സ്റ്റേഷനിലും പൊലീസുകാരുടെ ജോലി തടസപ്പെടുത്തിയതിനും വീടുകയറി അക്രമിച്ചതിനു., കാപ്പ കേസ് ലംഘിച്ചതിനും ഗാന്ധിനഗറിലും കേസ് എടുത്തു.

ഗാന്ധിനഗർ സി.ഐ. കെ.ഷിജി, എസ്.ഐ. കെ.കെ.പ്രശോഭ്, എ.എസ്.ഐ.മാരായ മനോജ്, സുരേഷ് ബാബു, എസ്.സി.പി.ഒ. മാരായ ഷൈജു, അജിത്കുമാർ, സി.പി.ഒ.മാരായ അനീഷ്, ആർ.രാജേഷ്, ടി. പ്രവീൺ, പ്രവീണോ, പ്രവീൺ കുമാർ, എസ്.അനു, പി.ആർ.സുനിൽ, എന്നിവർ ചേർന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.