video
play-sharp-fill

Saturday, May 17, 2025
HomeMainഹൈസ്‌കൂൾ വിദ്യാഭ്യാസം പോലും ഇല്ലെങ്കിൽ എന്താ? ഞങ്ങൾക്ക് അധികാരമില്ലേ? അതിനാൽ ബിരുദങ്ങൾക്കോ, പിഎച്ച്ഡിക്കോ ഒരു മൂല്യവും...

ഹൈസ്‌കൂൾ വിദ്യാഭ്യാസം പോലും ഇല്ലെങ്കിൽ എന്താ? ഞങ്ങൾക്ക് അധികാരമില്ലേ? അതിനാൽ ബിരുദങ്ങൾക്കോ, പിഎച്ച്ഡിക്കോ ഒരു മൂല്യവും ഇല്ല: താലിബാൻ വിദ്യാഭ്യാസ മന്ത്രി

Spread the love

സ്വന്തം ലേഖകൻ

കാബൂൾ: താലിബാനിൽ ഇനി മുതൽ പിഎച്ച്ഡി, ബിരുദാനന്തര ബിരുദം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ യോഗ്യതയ്ക്ക് യാതൊരു മൂല്യവും ഇല്ലെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രി ശൈഖ് മൊൽവി നൂറുല്ല മുനീർ. താലിബാൻ നേതാക്കൾക്ക് ഇത്തരത്തിൽ ഡി​ഗ്രിയോ, ഹൈസ്‌കൂൾ വിദ്യാഭ്യാസമോ ഇല്ല. പക്ഷെ തങ്ങൾക്ക് അധികാരം ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസത്തിനെതിരെ താലിബാന്റെ നിലപാട് വ്യക്തമാകുകയാണ്. സ്ത്രീകളുടെ പഠനത്തെ തടയില്ലെന്ന് ആവർത്തിച്ച താലിബാൻ, കഴിഞ്ഞ ദിവസം കർട്ടനുപയോഗിച്ച് ആൺ, പെൺകുട്ടികളെ വേർതിരിച്ച് ക്ലാസിൽ ഇരുത്തിയ ഫോട്ടോ പുറത്ത് വിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഫ്ഗാനിൽ രൂപീകരിക്കപ്പെട്ട ഇടക്കാല സർക്കാരിൽ നിരവധി കൊടും ഭീകരരാണ് മന്ത്രിമാരായിട്ടുള്ളത്. മുല്ല മുഹമ്മദ് ഹസൻ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ ഹഖാനി നെറ്റ്‌വർക്കിന്റെ ഭാഗമായ കൊടും ഭീകരനെയാണ് ആഭ്യന്തര മന്ത്രി ആയി നിയമിച്ചിട്ടുള്ളത്.

താലിബാനിൽ തീരുമാനങ്ങളെടുക്കുന്ന സംഘടനയായ’റഹ്ബാരി ശൂറ’യുടെ തലവനായ മുല്ല ഹസൻ ആക്ടിംഗ് പ്രധാനമന്ത്രിയാവും. മുല്ല അബ്ദുൽ ഗനി ബരാദർ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമാവും. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

 

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments