മഞ്ജുവിന് ശബരിമല കയറാനുള്ള അനുമതി പോലീസ് നിഷേധിച്ചു
സ്വന്തം ലേഖകൻ
പമ്പ: ചാത്തന്നൂർ സ്വദേശിയായ കേരളാ ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജുവിന് ശബരിമല കയറാനുള്ള അനുമതി ഇന്നത്തേക്ക് പോലീസ് നിഷേധിച്ചു. മഞ്ജുവിൻറെ പേരിൽ ക്രിമിനൽ കേസുള്ളതിനാലും സംഘർഷാവസ്ഥ കണക്കിലെടുത്തുമാണ് അനുമതി നിഷേധിച്ചത്. മഞ്ജുവിൻറെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15 കേസുകളാണ് നിലവിലുള്ളത്. നിയമസഭാ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മഞ്ജു മത്സരിച്ചിരുന്നു. പഞ്ചായത്ത് മെമ്പർ കൂടിയായിരുന്നു മഞ്ജു. ഇക്കാര്യങ്ങൾ എല്ലാം പരിശോധിച്ച ശേഷമാണ് അനുമതി നിഷേധിച്ചത്. പോലീസിന്റെ രഹസ്യന്വേഷണ വിഭാഗമാണ് മഞ്ജുവിനെകുറിച്ച് അന്വേഷണം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു മഞ്ജു ശബരിമല കയറാൻ എത്തിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തനിക്ക് സുരക്ഷ ഒരുക്കണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു.
Third Eye News Live
0