video
play-sharp-fill

Saturday, May 17, 2025
Homeflashകുറുപ്പന്തറ പുളിന്തറ വളവിൽ വീണ്ടും വാഹനാപകടം: പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അഞ്ചു പേർക്കു പരിക്കേറ്റു

കുറുപ്പന്തറ പുളിന്തറ വളവിൽ വീണ്ടും വാഹനാപകടം: പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അഞ്ചു പേർക്കു പരിക്കേറ്റു

Spread the love

സ്വന്തം ലേഖകൻ

കടുത്തുരുത്തി: പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റൂ. കുറുപ്പന്തറ പുളിന്തറ വളവിലാണ് വീണ്ടും വാഹനാപകടമുണ്ടായത്. മൂന്ന് വാഹനങ്ങളാണ് ഇക്കുറി കൂട്ടിയിടിച്ചത്. പിക്കപ്പ് വാനും രണ്ട് കാറുകളുമാണ് അപകടത്തിൽപെട്ടത്.

ശനിയാഴ്ച ഉച്ചയ്ക്കു 12.15 ഓടെയാണ് അപകടം. കോതനല്ലൂർ ഡെലീഷ്യ കാറ്ററിംഗിലെ തൊഴിലാളിയായ ചാമക്കാല കൊറ്റോടത്തിൽ ബിനോയി (49) യെ ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോളാണ് അപകടമുണ്ടായത്. പിക്കപ്പ് വളവിൽ എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ശക്തമായ മഴയിൽ നിയന്ത്രണം വിട്ട് റോഡിനപ്പുറത്തേക്കു തെന്നി നീങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം പുറകെയുണ്ടായിരുന്ന കാർ മുന്നിലുണ്ടായിരുന്ന അമേസയിലും പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. കോട്ടയത്ത് പോകുകയായിരുന്ന ആപ്പാഞ്ചിറ മാന്നാർ കൊരട്ടിയിൽ ജോയി തോമസ് (52), ഭാര്യ സിൽവി (48) എന്നിവരാണ് മുന്നിലെ കാറിലുണ്ടായിരുന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജോയിയും സിൽവിയും മുട്ടുചിറ ആശുപത്രിയിൽ പ്രവേശിച്ചു ചികിത്സ തേടി. അപകടത്തിൽ സാരമായി പരിക്കേറ്റ ബിനോയിയും അനൂപും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments