
ആസിഡ് അക്രമണത്തിന് ഇരയായ യുവതിക്ക് സഹായവുമായി ദീപിക പദുക്കോൺ; സഹായമേൽകിയത് ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിക്ക്
സ്വന്തം ലേഖകൻ
മുംബൈ : ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ. ആസിഡ് അക്രമണത്തിന് ഇരയായവരുടെ കഥ പറഞ്ഞ ചിത്രമായ ഛപകില്‍ ദീപികയുടെ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് 15 ലക്ഷം രൂപ താരം നൽകിയത്.
വൃക്ക സംബന്ധമായ രോഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം കൈമാറിയത്. പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ ബൈജു ബാവ്‌റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ചോദിച്ചിരുന്നത്.
ആസിഡ് അക്രമണത്തിന് ഇരയായവരുടെ ചിത്രത്തിൽ അഭിനയിച്ചതോടെ അവരുടെ കൂട്ടയ്മയുമായി ഏറെ അടുപ്പത്തിലായിരുന്നു ദീപിക. ഈ അടുപ്പമാണ് സഹായമെത്തിക്കലിന് പിന്നിലും.