video
play-sharp-fill

കാന്‍സറിനും ഹൃദ്രോഗ ചികിത്സയ്ക്കും പ്രമേഹത്തിനും ഉപയോഗിക്കുന്ന മരുന്നുകളുടെ വില കുറയും; ഫലപ്രദമല്ലാത്ത പതിനാറ് മരുന്നുകള്‍ ഒഴിവാക്കി; വെറ്റിനറി മരുന്നുകളുടെ വിലയിലും നിയന്ത്രണം; അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

കാന്‍സറിനും ഹൃദ്രോഗ ചികിത്സയ്ക്കും പ്രമേഹത്തിനും ഉപയോഗിക്കുന്ന മരുന്നുകളുടെ വില കുറയും; ഫലപ്രദമല്ലാത്ത പതിനാറ് മരുന്നുകള്‍ ഒഴിവാക്കി; വെറ്റിനറി മരുന്നുകളുടെ വിലയിലും നിയന്ത്രണം; അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കാന്‍സറിനും ഹൃദ്രോഗ ചികില്‍സയ്ക്കും ഉപയോഗിക്കുന്നതടക്കമുള്ള മുപ്പത്തിയൊന്‍പത് മരുന്നുകളുടെ വില കുറയും. ക്ഷയം, പ്രമേഹം, കോവിഡ്, രക്താദിസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളും വിലകുറച്ചവയുടെ പട്ടികയില്‍പ്പെടും. ഫലപ്രദമല്ലെന്ന് കണ്ടെത്തിയ 16 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 80 ശതമാനംവരെ കുറവുണ്ടാകും. അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടികയിലാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസാസൈറ്റിഡിനും ഫുള്‍വെസ്ട്രന്റും ലെനലിഡോമൈഡും അടക്കമുള്ള കാന്‍സര്‍ മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൂടാതെ, അമിക്കാസിനും ഫിനോക്‌സിമിതൈല്‍ പെനിസിലിനും അടക്കം 7 ആന്റിബയോട്ടിക്കുകള്‍ പട്ടികയിലുണ്ട്.

39 എണ്ണം കൂടി ഉള്‍പ്പെടുത്തിയതോടെ 374 ഓളം മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയിലുണ്ട്.

രാജ്യത്ത് വില്‍പനയിലുള്ള മരുന്നുകളുടെ 18 ശതമാനം വില നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നതോടെ സാധാരണക്കാര്‍ക്ക് ആശ്വാസമാകുകയാണ്. കന്നുകാലികളുടെ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി ആവിഷ്‌ക്കരിച്ച ദേശീയ മൃഗസംരക്ഷണ പദ്ധതിയുടെ ഭാഗമായി വെറ്ററിനറി മരുന്നുകളുടെ വിലയിലും കുറവ് വന്നിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ ഗവേഷണ സെക്രട്ടറിയും ഐസിഎംആര്‍ മേധാവിയുമായ ബല്‍റാം ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പട്ടിക പുതുക്കിയത്. അഞ്ചു വര്‍ഷംകൂടുമ്പോഴാണ് പട്ടിക പുതുക്കുന്നത്. 2015ലെ പട്ടികയുടെ കാലാവധി ഈ മാര്‍ച്ചില്‍ അവസാനിച്ചു.