
അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
സ്വന്തം ലേഖകൻ
കൊല്ലം : പരവൂർ തെക്കുംഭാഗം ബീച്ചിൽ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാരഗുണ്ടാ ആക്രമണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
സദാചാര ഗുണ്ടാ ആക്രമണം ഉണ്ടാകാനുള്ള സാഹചര്യവും ഇതിനെതിരെ സ്വീകരിച്ച നടപടികളും വിശദമാക്കി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയിവരുമ്പോൾ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിൽ വാഹനം നിർത്തിയപ്പോഴാണ് ഏഴുകോൺ ചീരങ്കാവ് സ്വദേശികളായ അമ്മയും മകനും നേരെ ആക്രമണമുണ്ടായത്. ഇരിമ്പുവടിയുമായി എത്തിയ പ്രതി കാറിന്റെ ഗ്ലാസ് അടിച്ചുതകർത്തു. പ്രതിയായ ആശിഷ് ഷംസുദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Third Eye News Live
0