എറണാകുളത്ത്‌ ഗർഭസ്ഥ ശിശു ആശുപത്രിയിൽ മരിച്ച സംഭവം : പതിനേഴുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ; പ്രതി പെൺകുട്ടിയുടെ ബന്ധുവെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എറണാകുളം : കൊച്ചിയിലെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വയനാട് സ്വദേശിയായ ജോബിൻ ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ഗർഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു എന്നാണ് പൊലീസിൽ നൽകിയ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്.
ഇവിടെ വച്ചാണ് മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിന് ശേഷം പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

കേസിൽ പോക്സോ നിയപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.